ബെയ്ജിംഗ്: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വത്തിക്കാന്‍ പ്രതിനിധി ചൈന സന്ദര്‍ശിച്ചു. ബെയ്ജിങ്ങില്‍ നടക്കുന്ന അവയവദാനം സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സ് ആന്റ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സ് മേധാവി സൊറൊന്‍ഡോയാണ് ചൈന സന്ദര്‍ശിച്ചത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചൈനയിലെ ജനങ്ങളെ സ്‌നേഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. 1951 ലാണ് ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചത്. റോം നിയമിച്ച ബിഷപ്പിനെ ചൈന സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ടാമ് ബന്ധം വഷളായത്.
Post Your Comments