Latest NewsNewsIndia

മഴ ലഭിക്കാന്‍ പുരുഷന്‍മാര്‍ തമ്മിലുള്ള വിവാഹം

മധ്യപ്രദേശ്: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ഇന്‍ഡോറില്‍ പുരുഷന്മാര്‍ വിവാഹം ചെയ്തു. ശകരം, രാകേഷ് എന്നീ യുവാക്കളാണ് വിവാഹിതരായത്. പരമ്പരാഗത രീതിയിലുള്ള വേഷങ്ങളും ആഭരണങ്ങളും ധരിച്ചാണ് ഇവര്‍ വിവാഹിതരായത്.

എന്നാല്‍ കേവലം ചടങ്ങുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു വിവാഹം. ഇരുവരുടെയും ഭാര്യമാരും കുട്ടികളും വിവാഹത്തിന് സാക്ഷികളായി കൂടെയുണ്ടായിരുന്നു. അസാധാരണമായ കാര്യങ്ങള്‍ നടത്തിയാല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്നാണ് ഇവിടുത്തെ പ്രാദേശിക വിശ്വാസം. ഈ വർഷം ഇൻഡോറില്‍ 20 ശതമാനം കുറവ് മഴയായിരുന്നു ലഭിച്ചത്. അതിനാല്‍ മഴ ലഭിക്കുന്നതിനായാണ് ഇത്തരമൊരു ചടങ്ങ് നടത്തിയത്.

shortlink

Post Your Comments


Back to top button