ദുബായ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പാര്‍പ്പിട സമുച്ചയമായ ദുബായ് മറീനയിലെ ടോര്‍ച്ച് ടവറിലെ അഗ്‌നിബാധയില്‍ താമസ സ്ഥലം നഷ്ടപ്പെട്ടവര്‍ക്കു സഹായഹസ്തവുമായി ഷെയഖ് മുഹമ്മദ്. ടോര്‍ച്ച് ടവറിലെ താമസിച്ചിരുന്നവര്‍ക്ക് പുതിയ ഹോട്ടലില്‍ താമസമൊരുക്കാനുള്ള നടപടിയാണ് ഷെയഖ് മുഹമ്മദ് സ്വീകരിച്ചത്. അഗ്‌നിബാധയുടെ കാരണം അജ്ഞാതമാണെന്ന് ദുബായ് പോലീസിലെ സി.ഐ.ഡി തലവന്‍ ബ്രിഗേഡിയര്‍ ഖലീല്‍ അല്‍ മന്‍സൂരി പറഞ്ഞു. ടോര്‍ച്ച് ടവറിലെ കേടുപാടുകള്‍ അതിവേഗം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനു ശേഷം ഇവിടെ താമസിച്ചിരുന്നവര്‍ക്ക് സ്വന്തം വസന്തിയിലേക്ക് മടങ്ങാന്‍ കഴിയുമെന്നു ഖലീല്‍ അല്‍ മന്‍സൂരി അറിയിച്ചു.
റേഡിയോ സ്റ്റേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ദിയോ മക്രിസ് അഞ്ചുവര്‍ഷമായി ടോര്‍ച്ച് ടവറിന് അടുത്തുള്ള കെട്ടിടത്തിലാണ് താമസിക്കുന്നത്.
2015-ലും ഇവിടെ ഇതേ പോലെ അഗ്നിബാധ ഉണ്ടായി എന്നു അദ്ദേഹം പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ താമസം ഒരുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ദുബായ് മറീനയില്‍ ടോര്‍ച്ച് ടവറില്‍ നിന്ന് വെള്ളിയാഴ്ച ആരംഭിച്ച അഗ്‌നിബാധയെ തുടര്‍ന്നു അവിടെ താമസിച്ചിരുന്നവര്‍ക്ക് സമീപ സ്ഥങ്ങളില്‍ വാടകയക്ക് താമസിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നു. യു.എ.ഇ റേഡിയോ സ്റ്റേഷനില്‍ ഡാന്‍സ് എഫ്.എം സ്റ്റാഫ് ടവറില്‍ നിന്നും 60 പേരെ രക്ഷിച്ചിരുന്നു.
Post Your Comments