ലക്‌നൗ: ഗുജറാത്തിനു പിന്നാലെ ഉത്തർ പ്രദേശിൽ സമാജ് വാദ് പാർട്ടിയിൽ നിന്നും ബഹുജൻ സമാജ് വാദ് പാർട്ടിയിൽ നിന്നും ബിജെപിയിലേക്കുള്ള സാമാജികരുടെ ഒഴുക്ക് തുടരുന്നു. ഒരാഴ്ചക്കിടെ നാലാമത്തെ എംഎല്‍സിയാണ് ബിജെപിയിലേക്ക് പോകുന്നത്. വനിതാ സാമാജിക സരോജിനി അഗര്‍വാള്‍ ആണ് അവസാനമായി ബിജെപിയിൽ ചേർന്ന ആൾ. മൂന്ന് എസ്പി സാമാജികരും ഒരു ബഹുജന്‍ സമാജ് പാര്‍ട്ടി അംഗവുമാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്.
മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പാര്‍ട്ടി ഭരണത്തില്‍ അസന്തുഷ്ടയായാണ് രാജിവെക്കുന്നതെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന് ഇപ്പോള്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലാതായിരിക്കുന്നുവെന്നും അവർ പറഞ്ഞു. ബിജെപിയിൽ ചേരുന്നതിൽ തെറ്റൊന്നും തോന്നുന്നില്ലെന്നും അവർ പറഞ്ഞു. സരോജിനുടെ രാജി ഉത്തര്‍ പ്രദേശ് ഭരണകക്ഷിയിലെ മന്ത്രിമാര്‍ക്ക് തുണയാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments