ഡെബിറ്റ് കാർഡ് വഴിയും ഇ.എം.ഐ സൗകര്യമൊരുക്കി ഫ്ലിപ്പ്കാര്‍ട്ട്. ഫ്ലിപ്പ്കാര്‍ട്ടിന്റെ വാർഷിക ഷോപ്പിങ് ഉത്സവമായ ബിഗ് ബില്യൺ ഡേയ്‍സിലാണ് ഈ സൗകര്യം. നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമേ വൻകിട ഇ-കൊമേഴ്സ് സൈറ്റുകൾ ഇ.എം.ഐ സൗകര്യം അനുവദിക്കുന്നുള്ളൂ. എന്നാൽ ബിഗ് ബില്യന്‍ ഡേയ്സില്‍ നിന്നുള്ള വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എസ്.ബി.ഐ, ആക്സിസ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഫ്ലിപ്പ്കാര്‍ട്ട് ഈ പരീക്ഷണം നടത്തുന്നത്.
മുൻപ് ഉപഭോക്താവ് നടത്തിയ ഇടപാടുകള്‍ കൂടി പരിശോധിച്ചായിരിക്കും ഡെബിറ്റ് കാർഡിൽ ഇ.എം.ഐ സൗകര്യം ലഭ്യമാക്കുക. മൂഴുവൻ കാറ്റഗറിയിലുമുള്ള താരതമ്യേന ഉയര്‍ന്ന വിലയുള്ള സാധനങ്ങള്‍ക്ക് ഇ.എം.ഐ ലഭ്യമാക്കാനാണ് നീക്കം. വിലകൂടിയ ഉൽപ്പന്നങ്ങൾ വന്‍തോതില്‍ വിറ്റഴിക്കുക വഴി മൊത്തം വിൽപ്പനയിൽ വൻ വർധന ലക്ഷ്യമിടാനാണ് ശ്രമിക്കുന്നതെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കി.
Post Your Comments