CinemaLatest NewsNews

ധനുഷ് പിഴയടച്ചു

ചെന്നൈ: പ്രശസ്ത തമിഴ് യുവനടന്‍ ധനുഷ് പിഴയടച്ചു. അതും മോഷണകുറ്റത്തിനാണ് താരം പിഴയടച്ചത്. കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവത്തിലാണ് താരം പിടിക്കപ്പെട്ടത്. ചെന്നൈയില്‍ ധനുഷും കുടുംബവും വിശ്രമത്തിനു വേണ്ടി എത്തിയതാണ്. ഈ സമയം തെരുവ് വിളക്കിനു വേണ്ടിയുള്ള ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതാണ് നടപടിക്കു ആധാരമായ സംഭവം.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് വിവാദ സംഭവം നടന്നത്. ധനുഷിന്റെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രം ഇവിടെയാണ്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കനായി കുടുംബസമ്മേതം എത്തിയതാണ് താരം. ക്ഷേത്രദര്‍ശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്.

ചെന്നൈയിലേക്ക് ക്ഷേത്രദര്‍ശനത്തിന് ശേഷം ധനുഷ് കാറില്‍ യാത്ര തിരിച്ചു. അതിനു പിന്നാലെയാണ് വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജേഷും സംഘവും കാരവന്‍ പിടിച്ചെടുത്തത്. വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. പിഴയായി ഡ്രൈവര്‍ വീരപ്പന്റെ പക്കല്‍നിന്ന് 15,731 രൂപ ഈടാക്കി.

 

shortlink

Post Your Comments


Back to top button