Latest NewsNewsInternationalUK

ഡയാന രാജകുമാരിയുടെ വിവാഹ മോചനത്തിന് പിന്നില്‍

ഡയാന രാജകുമാരിയും ചാള്‍സ് രാജകുമാരനും വിവാഹമോചിതരായതിന്റെ കാരണങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്ത് വിടുന്നു. ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റ് 4 എന്ന ചാനലാണ്‌ ഞായറാഴ്ച് ഡയാന രാജകുമാരിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത് വിടുന്നത്. അതേസമയം ചാനലിനെതിരെ രാജ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

ചാൾസ് രാജകുമാരനുമായുള്ള വിവാഹം തകർന്നതിലുള്ള സങ്കടങ്ങളും സ്വകാര്യനിമിഷങ്ങളെ കുറിച്ചുള്ള വിവരണങ്ങളും.ഉൾപ്പെടുന്നതാണ് സംഭാഷണം.ഡയാനയുടെ അപകട മരണത്തിന്റെ 20–ാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെട്ട ഭാഗങ്ങളാണു ചാനൽ സംപ്രേ‌ഷണം ചെയ്യുന്നത്. വിവാഹബന്ധം തകർന്ന 1992–93 കാലത്തു പ്രഭാഷണ പരിശീലകനായ പീറ്റർ സെറ്റ്ലൻ റെക്കോർഡ് ചെയ്തതാണീ സംഭാഷണം. കാമില പാർക്കറുമായുള്ള ചാൾസിന്റെ ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് ഡയാന പറയുന്നു. തന്നിൽ ചാൾസിന് താൽപര്യമില്ലെന്നുംഡയാന സങ്കടപ്പെടുന്നു. രഹസ്യബന്ധം തുടരാനായി ചാൾസിനു പിതാവ് ഫിലിപ്പ് രാജകുമാരന്റെ അനുമതി ലഭിച്ചിരുന്നതഡയാന ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button