Latest NewsNewsInternational

വർഷങ്ങളായി സൂക്ഷിച്ചിരുന്ന കോടികളുടെ നിധി കൂമ്പാരം കണ്ടെത്തി

ലണ്ടന്‍: ഒരു ട്രെയിന്‍ നിറയെ സ്വര്‍ണം നിറച്ച്‌ തുരങ്കത്തിലാക്കി കുഴിച്ചിട്ടിരുന്നത് കണ്ടെത്തി. ഏകദേശം 300 ടണ്‍ സ്വര്‍ണവും രത്നങ്ങളും പുരാതന ഉപകരണങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ലോക മഹായുദ്ധ കാലം മുതല്‍ ലോകം മുഴുവന്‍ അന്വേഷിക്കുന്നതും കണ്ടെത്താന്‍ കഴിയാഞ്ഞതുമായ ഒന്നാണ് നാസികള്‍ പിടിച്ചെടുത്ത സ്വര്‍ണവും മറ്റ് അമൂല്യവസ്തുക്കളും. ഇത്രയും കാലത്തെ അഭ്യൂഹങ്ങൾ അവയെല്ലാം ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നായിരുന്നു. പശ്ചിമ പോളണ്ടിലെ വാല്‍ബ്രിഷ് നഗരത്തില്‍ ഒരു ട്രെയിന്‍ നിറയെ സ്വര്‍ണം നിറച്ച്‌ തുരങ്കത്തിലാക്കി കുഴിച്ചിട്ടിരിക്കുന്നു എന്ന് പുതിയ റിപ്പോർട്ട് വരികയും പോളണ്ട് സര്‍ക്കാര്‍ തന്നെ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.

നാസികളുടെ നിധിക്കു വേണ്ടി എല്ലാവരും ഭൂമിക്കടിയില്‍ അന്വേഷിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഇപ്പോൾ അത് കടലിനടിയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. 16.3 കോടി ഡോളര്‍ (1000 കോടിയിലേറെ രൂപ) വില വരുന്ന സ്വര്‍ണക്കട്ടികളും മറ്റുമാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് നിധിവേട്ടക്കാര്‍ കണ്ടെത്തിയത്. നാസികളുടെ ചരക്കു കപ്പലായിരുന്നു അത്. യുകെ ആസ്ഥാനമായുള്ള അഡ്വാന്‍സ്ഡ് മറൈന്‍ സര്‍വീസസ്(എഎംഎസ്) എന്ന ഡൈവിങ് കൂട്ടായ്മയിലെ അംഗങ്ങള്‍ നടത്തിയ തിരിച്ചിലിലാണ് നിധിയടങ്ങിയ പെട്ടി കണ്ടെത്തിയത്.

പെട്ടി പൂര്‍ണമായും തുറന്ന് സ്വര്‍ണത്തിന്റെ യഥാര്‍ഥ മൂല്യം കണ്ടെത്താന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ എഎംഎസ്. 78 വര്‍ഷം ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന നിധി കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ ഐസ്ലന്‍ഡ് സര്‍ക്കാര്‍ അവകാശവാദവുമായി എത്തിയിട്ടുണ്ട്. റഷ്യ, ജര്‍മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് കൂടാതെ ബാള്‍ടിക് കടലിന്റെ അടിത്തട്ടില്‍ വരെ നാസികളുടെ നിധിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button