വീട്ടിലെ പൂജാമുറിയെ വാസ്തുശരീരത്തിലെ രാജാവായിട്ടാണ് കണക്കാക്കുന്നത്. വടക്കു-കിഴക്കിന് അഭിമുഖമായി പൂജാമുറി നിർമ്മിയ്ക്കുകയും കിഴക്കിനഭിമുഖമായി നിന്ന് പ്രാർത്ഥിയ്ക്കുകയും ചെയ്യുക. വീട്ടിലെ ഐശ്വര്യത്തിന്റെ പ്രതീകമാണ് അവിടുത്തെ അടുക്കള. ഇത് തെക്കുകിഴക്ക് ഭാഗത്തായിട്ടാണ് വരേണ്ടത്.
വടക്ക്, വടക്ക്-കിഴക്ക് ഭാഗത്തായി അടുക്കളയുണ്ടാക്കിയാൽ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഈ രീതിയിലാണ് അടുക്കള പണിതിരിക്കുന്നതെങ്കിൽ മൂന്ന് വെങ്കലപ്പാത്രങ്ങൾ തലകീഴായി സീലിങിൽനിന്ന് താഴേയ്ക്ക് തൂക്കിയിട്ടാൽ മതി.
പക്ഷേ ഇവ സ്റ്റൗവിന് മുകളിൽ തൂക്കാതിരിക്കാൻ ശ്രദ്ധിയ്ക്കണം. വീട്ടിൽ മാസ്റ്റർ ബെഡ്റൂം എപ്പോഴും തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കാൻ ശ്രദ്ധിക്കണം. തെക്ക്, അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തലവച്ചുവേണം ഉറങ്ങാൻ. ഗൃഹനാഥൻ ഒരിക്കലും വടക്കു-കിഴക്ക് ഭാഗത്തേയ്ക്ക് തലവച്ചുറങ്ങരുത്.
നെഗറ്റീവ് എനർജി പ്രസരിക്കുന്ന കുളിമുറികളും കക്കൂസുകളും പടിഞ്ഞാറ് ഭാഗത്തോ കിഴക്കുഭാഗത്തോ ആവുന്നതാണ് നല്ലത്. വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിൽ ഇവ പണിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഇങ്ങനെ വന്നാൽ അവ ധനം, വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം പ്രശ്നം വരുത്തും.
Post Your Comments