ചെന്നൈ: വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലുടമകളുടെ വാഗ്ദാനം ശരിയാണെന്നും ഇവ യുഎഇയൂടെ നിയമാനുസൃതമാണെന്നും ഉറപ്പാക്കണമെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകുന്നു. ഏജന്റ് മാരാല്‍ വഞ്ചിതരായി വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം കോൺസുലേറ്റ് പുറത്തിറക്കിയിരിക്കുന്നത്.
27 ഉത്തർപ്രദേശുകാർ അടങ്ങിയ ഒരു സംഘം ഇത്തരത്തിൽ തൊഴിൽ തട്ടിപ്പിന് ഇരയായിരുന്നു. ഒടുവിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിമാനടിക്കറ്റ് വാങ്ങിക്കൊടുത്ത് ഇവരെ നാട്ടിലേക്ക് അയച്ചു. ഇത്തരത്തിൽ നിരവധി പേർ വഞ്ചിക്കപ്പെടുന്നതായും ചില കേസുകളില്‍ തൊഴിലുടമയില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടാന്‍ കോണ്‍സുലേറ്റിന് തന്നെ ഇടപെടേണ്ടി വന്നെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ 2016 ല്‍ 225 വിമാന ടിക്കറ്റും ഈ വര്‍ഷം 186 എയര്‍ടിക്കറ്റും ഇന്ത്യൻ കോൺസുലേറ്റ് എടുത്ത് നൽകി.
സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംവിധാനമായ ഇ മൈഗ്രേറ്റിന് കീഴില്‍ എമിഗ്രേഷന്‍ ക്‌ളയറന്‍സുമായി വരുന്നതാണ് സുരക്ഷിതമെന്നും ജൂണില്‍ എത്തിയ 792 ജോലി അന്വേഷണങ്ങളില്‍ 66 എണ്ണം മാത്രമായിരുന്നു ശരിയായിട്ടുണ്ടായിരുന്നതെന്നും കോൺസുലേറ്റ് വ്യക്തമാക്കുന്നു. വ്യാജ തൊഴില്‍ദാതാക്കളെ കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ വഴി വിസയും തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട കൃത്യവിവരങ്ങള്‍ കണ്ടെത്താനാകും.
Post Your Comments