ഒരു വില്ലേജിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ലയിപ്പിക്കാന്‍ കേന്ദ്രനിര്‍ദേശം. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടി. മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനാണ് കേന്ദ്രം ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
പുതുതായി കുട്ടികളെ ലഭിക്കാത്തവയും 30-ല്‍ താഴെ കുട്ടികളുള്ളവയും അധ്യാപകര്‍ കുറവുമുള്ള സ്‌കൂളുകളെ ലയിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇത്തരം 2.60 ലക്ഷം സ്‌കൂളുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഒരു പ്രദേശത്തുള്ള പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളാകും പ്രധാനമായും ലയിപ്പിക്കുക. ലയനത്തിനുശേഷം നിലനിര്‍ത്തുന്ന സ്‌കൂളിനെ മാതൃകാസ്‌കൂളാക്കി മാറ്റും.
ഭൗതികസാഹചര്യം വര്‍ധിപ്പിക്കുക, കുട്ടികളുടെ എണ്ണത്തിനാനുപാതികമായി അധ്യാപകരെ നിയമിക്കുക, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക തുടങ്ങിയവയാണ് സ്‌കൂളുകള്‍ ലയിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments