കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന തരത്തിലുള്ള കമ്പനിയുടെ പുതിയ നടപടിയില്‍ പ്രതിഷേധിച്ചാണിത്.
ഈ മാസം പത്ത് മുതലാണ് ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ വിതരണക്കാരായിരുന്ന പത്തുപേരെ കമ്പനി നേരത്തെ പിരിച്ചുവിട്ടിരുന്നു. ആകെ 72 വിതരണക്കാരാണ് ബ്രിട്ടാനിയയ്ക്ക് കേരളത്തിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ സ്റ്റോക്കെടുക്കുന്നില്ല. കമ്പനിയുമായി വ്യാപാരി നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ബഹിഷ്കരണം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments