Latest NewsNewsLife Style

രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നവര്‍ സൂക്ഷിക്കുക

രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്നവരാണ് നമ്മളൊക്കെ. എങ്കില്‍ ആ ശീലം ഇനി കളഞ്ഞേക്കൂ. ഇനി രാത്രിയില്‍ മുഴുവന്‍ ഫാനിട്ട് കിടന്നാല്‍ എന്താണ് സംഭവിക്കുക എന്ന ചോദ്യം നിങ്ങളില്‍ കൂടുതല്‍ ഉഷ്ണം ഉണ്ടാക്കിയേക്കും. ഫാനിന്റെ അടിമകളാകുന്നത് അത്ര നന്നല്ല. പകല്‍ കൊടും ചൂടുള്ള മേല്‍ക്കൂരയ്ക്കു താഴെ ചുറ്റിത്തിരിയുന്ന ഫാന്‍ മുറിക്കുള്ളിലെ ചൂട് കുറയ്ക്കാറില്ല. കൊറിയയിലെ ഗ്രാമീണരില്‍ ഒരു അന്ധവിശ്വാസമുണ്ട്.
 
ഒരു രാത്രി മുഴുവന്‍ സീലിംങ് ഫാനിട്ട് അതിനടിയില്‍ കിടന്നുറങ്ങിയാല്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുമെന്ന്. ചൂടായാലും തണുപ്പായാലും തലയ്ക്കുമുകളില്‍ ഫാന്‍ കറങ്ങിയില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് അധികവും. ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത ശീലത്തിന് അടിമകളായവര്‍ പവര്‍ക്കട്ട് സമയത്ത് അഡ്ജസ്റ്റ് ചെയ്യുന്നത് ഏറെ പ്രയാസപ്പെട്ടാണ്. മുറിയിലെ ചൂട് കുറയാന്‍ എയര്‍ കൂളറോ എയര്‍ കണ്ടീഷനറോ വേണം. പക്ഷെ ഫാന്‍ മുറിയില്‍ നല്ല കാറ്റുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്.
 
ചൂടുകാലത്ത് വിയര്‍പ്പു കൂടും. അത് പോകാനായി ഫാനിടും. പിന്നീട് കാറ്റടിക്കുമ്പോള്‍ വിയര്‍പ്പ് ഇല്ലതാക്കും. അതാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്. രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. പെഡസ്റ്റല്‍ ഫാനിനേക്കാള്‍ മുറിയില്‍ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ്. ശരീരം മുഴുവന്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍. നഗ്‌നശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം വലിച്ചെടുത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. കുഞ്ഞുങ്ങളുടെ മുഖത്തേക്കും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം.
 
മിതമായ വേഗതയില്‍ ഫാനിടുന്നതാണ് എപ്പോഴും നല്ലത്. കൊതുകിനെ ഓടിക്കാനാണ് ചിലര്‍ അമിതവേഗതയില്‍ ഫാനിടുന്നത്. എന്നാല്‍ ഫാനുകള്‍ കൊണ്ട് കൊതുകിനെ തുരത്താമെന്ന് കരുതേണ്ട. കൊതുകിനെ പ്രതിരോധിക്കാന്‍ കൊതുകുവല തന്നെയാണ് നല്ലത്. ഫാനിന്റെ ശബ്ദശല്യം ചിലരുടെ ഉറക്കം നഷ്ടപ്പെടുത്താറുമുണ്ട്. മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും മുതിര്‍ന്നവരും രോഗികളും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും രാത്രി മുഴുവന്‍ ഫാനിന്‍ കീഴില്‍ കിടന്നുറങ്ങുന്നത് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button