
മുംബെെ: 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. രണ്ടു യുവാക്കൾ മദ്യക്കുപ്പികളുമായി കൊക്കയുടെ കൈവരിയിൽ കയറി പിടിവിട്ടു താഴേക്കു പതിക്കുന്നത് വീഡിയോ എടുത്ത സുഹൃത്തുക്കൾ തന്നെയാണ് ഇത് സമൂഹ മാധ്യമങ്ങളിൽ ഇട്ടതും. യുവാക്കൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
വിനോദ സഞ്ചാരത്തിനായി എത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് സവന്ത്വാടി സ്റ്റേഷനിലെ സീനിയര്‍ പേലീസ് ഒാഫീസര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് സംഭവം നടന്നത്. ഇമ്രാന് ഗരാടി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് കൊക്കയിലേക്ക് വീണത്. കോലാപൂരിലെ ഒരു കോഴി ഫാമില്‍ ജോലി ചെയ്യുന്നവരാണ് കാണാതായവര്‍.കനത്ത മഴ മൂലം ഇവര്‍ക്കായുള്ള തിരച്ചില്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
Post Your Comments