ദുബായ്: നെതര്‍ലാന്റില്‍ നിന്ന് യുഎഇ മാര്‍ക്കറ്റില്‍ എത്തിയ മുട്ടകള്‍ തൊട്ടാല്‍ പൊട്ടുന്ന അവസ്ഥയിലായിരുന്നു. മുട്ട പൊട്ടി മാലിന്യം സൃഷ്ടിച്ചപ്പോഴാണ് അധികൃതര്‍ പരിശോധന നടത്തിയത്. വ്യാജ മുട്ടകളായിരുന്നു അവയൊക്കെ. കീടനാശിനിയുടെ അളവ് കൂടുതല്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതേത്തുടര്‍ന്ന് മുട്ടയുടെയും മറ്റ് ഭക്ഷ്യഉത്പന്നങ്ങളുടെയും പരിശോധനയും സുരക്ഷയും ഉറപ്പുവരുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുഎഇ സര്‍ക്കുലര്‍ പുറത്തിറക്കി. നെതര്‍ലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം മാലിന്യം നിറഞ്ഞ വസ്തുക്കള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കുലറാണ് പുറത്തിറക്കിയത്.
അബുദാബി ഫുഡ് കണ്ട്രോള് അതോറിറ്റി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉം അല്‍ ഖൈന്, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ മുന്‍സിപ്പാലിറ്റികള്‍ കൂടി ചേര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്.
Post Your Comments