ന്യൂഡല്‍ഹി: പാക്ക് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനം. ഇന്ത്യന്‍ ഹാക്കര്‍മാരാണ് പാക്ക് സര്‍ക്കാരിന്റെ വെബ്‌സൈറ്റിനു പണി കൊടുത്തത്. ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ പാക്ക് ഹാക്കമാര്‍ മൂന്നു മാസം മുമ്പ് നുഴഞ്ഞുകയറിയിരുന്നു. ഇതിനുള്ള പ്രതികാരമാണെന്നാണ് ഹാക്കാര്‍മാരുടെ നടപടിയെന്നു വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന്റെ ആശംസകളും ദേശീയ ഗാനത്തിനു ഒപ്പം ഹാക്കര്‍മാര്‍ നല്‍കിയിട്ടുണ്ട്.
ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ശരിയാക്കി. ഇന്ത്യയിലെ പ്രശസ്ത സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകളാണ് പാക്ക് ഹാക്കമാര്‍ മൂന്നു മാസം മുമ്പ് ഹാക്ക് ചെയതിരുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഐഐടിഡല്‍ഹി, ഐഐടിബിഎച്ച്യു എന്നിവയുടെ വെബ്‌സൈറ്റിലായിരുന്നു നുഴഞ്ഞുകയറ്റം.
ഇന്ത്യയിലെ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറിയ പാക്ക് ഹാക്കര്‍മാര്‍ അന്നു ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യമാണ് പോസ്റ്റു ചെയ്തിരുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ സൈനികര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments