ഇസ്ലാം മത വിശ്വാസമനുസരിച്ച് അഞ്ചു നേരം നമസ്കാരം നിർബന്ധമാണ്. അത് ഉപേക്ഷിക്കുന്നവന് അല്ലാഹുവിന്റെ സ്വർഗത്തിൽ ഇടമുണ്ടാവില്ല.എന്നാൽ, വീട് വിട്ടു പുറത്തുപോയാൽ എങ്ങനെ നമസ്കാരം പൂർത്തി ആക്കുമെന്ന സംശയം കുറച്ച് ഇസ്ലാം മത വിശ്വാസികളെങ്കിലും വെച്ചു പുലർത്തുന്നത് കാണാം. അല്ലാഹുവിന്റെ തീരുമാന പ്രകാരം എവിടെ ആണെങ്കിലും നാം നമ്മുടെ വിശ്വാസം കൈവിടാൻ പാടില്ല. ഇനി ബസ്സിൽ ആണെങ്കിൽ പോലും അത് മുടക്കാൻ പാടില്ല. ബസ്സിൽ നമസ്കാരം നിര്‍വഹിക്കാമെങ്കില്‍ എങ്ങനെയാണ് നമസ്‌കരിക്കേണ്ടതെന്നു നോക്കാം.
”നിങ്ങള്‍ക്ക് സാധിക്കുന്നത്ര നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കണം” എന്ന് ഖുര്‍ആനില്‍ (തഗാബുന്‍ 16) അല്ലാഹു കല്‌പിച്ചിട്ടുണ്ട്. ഇത് എല്ലാ വിധിവിലക്കുകള്‍ക്കുമെന്ന പോലെ നമസ്‌കാരത്തിനും ബാധകമാണ്. രോഗിയുടെ നമസ്‌കാരത്തെക്കുറിച്ച് അലി(റ)യില്‍നിന്ന് ദാറഖുത്വ്‌നി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇപ്രകാരം കാണാം:
”അയാള്‍ക്ക് സുജൂദ് ചെയ്യാന്‍ സാധിക്കുകയില്ലെങ്കില്‍ തലകൊണ്ട് ആംഗ്യം കാണിച്ചുകൊള്ളട്ടെ. സുജൂദിനെ റുകൂഇനെക്കാള്‍ കുനിഞ്ഞുകൊണ്ടാക്കട്ടെ.” ഇത് നിലത്തു സുജൂദ് ചെയ്യാന്‍ സാധിക്കാത്ത എല്ലാവര്‍ക്കും ബാധകമാണ്. ബസ്സില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചാലും നിന്ന് യാത്രചെയ്യേണ്ടിവന്നാലും ഈ വിധത്തില്‍ നമസ്‌കരിക്കാവുന്നതാണ്”.
Post Your Comments