ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജെയിംസ് ബോണ്ട് 25 ന്റെ വിശദാംശങ്ങള്‍ പുറത്തായി. റെമോണ്ട് ബെന്‍സന്റെ ‘നെവര്‍ ഡ്രീം ഓഫ് ഡയിംഗ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് വിവരം. ചിത്രത്തില്‍ ബോണ്ട് ക്രൊയേഷ്യയിലേക്ക് യാത്ര ചെയുന്നുണ്ട്. ‘ടുമാറോ നെവര്‍ ഡയിസ് ‘, ‘ദി വേള്‍ഡ് ഈസ് നറ്റോ ഇനോഫ്’ .’സ്‌പെക്ടര്‍’ എന്നീ ബോണ്ട് സിനിമകളുടെ രചിയതാവാണ് റെമോണ്ട് ബെന്‍സ്. ഈ സിനിമ സ്‌പെക്ടറിന്റെ തുടര്‍ച്ചയാണ്. അടുത്ത വര്‍ഷം ക്രൊയേഷ്യയിലെ രംഗങ്ങള്‍ ചിത്രീകരിക്കനാണ് പദ്ധതി. ഇതിനു പുറമെ ഫ്രാന്‍സിനും ജപ്പാനിലും ഷൂട്ടിംഗ് നടക്കും.
‘ഷട്ടര്‍ഹാന്‍ഡ്’ എന്നാണ് നിലവില്‍ 25 ാമത്തെ ബോണ്ട് ചിത്രത്തിനു പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം അന്ധനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019 നവംബറില്‍ ബോണ്ട് 25 റിലീസ് ചെയാനാണ് ഉദ്ദേശിക്കുന്നത്.
Post Your Comments