ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നു എഫ്.ബി.ഐ. റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റുമായി ബന്ധമുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങളിലെ ക്യാമറയും മൈക്രോഫോണുകളുമാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്നത്.
ക്യാമറയ്ക്കും മൈക്രോഫോണിനും പുറമേ ജിപിഎസും വിവരങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള സംവിധാനവും ശബ്ദം തിരിച്ചറിയാനുള്ള ശേഷിയുമെല്ലാമുള്ളവയാണ് പല കളിപ്പാട്ടങ്ങളും. കളിപ്പാട്ടങ്ങളിലെ മൈക്രോഫോണുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് സംസാരം റെക്കോര്‍ഡ് ചെയ്യാനും കേള്‍ക്കാനുമാകും. കുട്ടികളുടെ പേര്, സ്കൂള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങി സാധാരണ സംസാരങ്ങളില്‍ വരുന്ന എന്തും ഇവര്‍ക്ക് ചോര്‍ത്തിയെടുക്കാനാകും. കുട്ടികളുടെ ഈ വിവരങ്ങള്‍ മറ്റെവിടെയെങ്കിലും തട്ടിപ്പിനായി ഉപയോഗിക്കാനും സാധ്യതയുണ്ട്.
എഫ്ബിഐയുടെ ഇന്റര്‍നെറ്റ് ക്രൈം കംപ്ലെയിന്റ് സെന്ററാണ് രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Post Your Comments