വാഷിങ്ടണ്‍: യുഎസ് ഉത്തരകൊറിയയുടെ ശത്രുവല്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഉത്തരകൊറിയയ്‌ക്കെതിരേ നിലപാട് മയപ്പെടുത്തി യുഎസ്. ഉത്തരകൊറിയയ്ക്ക് യുഎസ് ഒരിക്കലും ഭീഷണിയുയര്‍ത്തുന്നില്ല.
ഒരു സംഘര്‍ഷത്തിന് തങ്ങളില്ല. എന്നാല്‍ തങ്ങള്‍ക്കെതിരേ ആക്രമണത്തിനു മുതിര്‍ന്നാല്‍ തിരിച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് യുഎസിനെ വെല്ലുവിളിച്ച ഉത്തരകൊറിയയ്ക്ക് എതിരേയുള്ള ശക്തിപ്രകടനത്തിന്റെ ഭാഗമായി അമേരിക്ക കൊറിയന്‍ മേഖലയില്‍ രണ്ടു സൂപ്പര്‍സോണിക് ബി-1ബി ബോംബര്‍ വിമാനങ്ങള്‍ പറത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ശത്രുവല്ലെന്ന നിലപാടുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നത്. യുഎസിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ നിരവധി മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.
Post Your Comments