മുംബൈ: ഭീകരബന്ധം ആരോപിച്ച് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും തുളസിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഉദ്യോഗസ്ഥരെ കോടതി കുറ്റമുക്തരാക്കി. ഗുജറാത്തിലെ മു?ന്‍ ഐ.പി.എസ് ഓഫിസര്‍ ഡി.ജി. വന്‍സാരയെയും രാജസ്ഥാന്‍ കേഡര്‍ ഐ.പി.എസ് ഓഫിസര്‍ എം.എന്‍. ദിനേശിനെയുമാണ് സ്‌പെഷല്‍ സി.ബി.ഐ ജഡ്ജി സുനില്‍കുമാര്‍ എസ്. ശര്‍മ കുറ്റമുക്തരാക്കിയത്.
ഇതോടെ ഏറ്റുമുട്ടല്‍ കൊലപാതകക്കേസല്‍ കുറ്റമുക്തരാക്കപ്പെട്ടവരുടെ എണ്ണം 15 ആയി. ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്ന വന്‍സാര 2004ലെ ഇശ്‌റത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസിലും പ്രതിയായിരുന്നു. 2007 ഏപ്രില്‍ 24നാണ് ഇദ്ദേഹത്തെ സി.ബി.െഎ അറസ്റ്റ് ചെയ്തത്. 2014 സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു.
Post Your Comments