Latest NewsKeralaIndia

കേരളത്തിലെ പ്രധാന തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി

ന്യൂ ഡൽഹി ; കേരളത്തിലെ തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യസമിതി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.

പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുന്നത് വഴി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാനും പുതിയ തീവണ്ടികള്‍ ഓടിക്കാനും സാധിക്കും. അതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയാകുന്നതോടെ ചരക്ക് ഗതാഗതത്തില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. ഇവയൊക്കെ പരിഗണിച്ചാണ് പാത ഇരട്ടിപ്പിക്കാനൊരുങ്ങുന്നത്.

15552.94 കോടി രൂപയാണ് ചിലവ്. 86.56 കിലോമീറ്റര്‍ പാതഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നാല് വര്‍ഷംകൊണ്ട് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.2020 – 21 ഓടെ പൂർത്തിയാകുന്ന പാത ഇരട്ടിപ്പിക്കലിലൂടെ 20.77 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനംമൂലം സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button