
ചിത്രീകരണത്തിനിടെ ജീന്‍പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തിയെന്നും കാണിച്ചുകൊണ്ട് യുവ നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോളിനെതിരെ ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി. റമദ ഹോട്ടലിലെ ജീവനക്കാരനാണ് മൊഴി കൊടുത്തത്. ഹണിബീ 2 എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് കേസിനാസ്പദമായ സംഭവം.
ജീന്‍ പോളിനും ശ്രീനാഥ് ഭാസിക്കും പുറമെ അസി. ഡയറക്ടര്‍ അനിരുദ്ധ്, അണിയറ പ്രവര്‍ത്തകന്‍ അനൂപ് എന്നിവര്‍ക്കെതിരെയാണ് പരാതി.
ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും സെറ്റിലുണ്ടായിരുന്ന മറ്റു ചിലരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സെറ്റില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് സൂചന. ജീന്‍ പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.
Post Your Comments