Latest NewsNewsLife Style

തൂവെള്ള നിറമുള്ള പല്ലുകള്‍ക്ക് ചില പൊടിക്കൈകള്‍

തിളങ്ങുന്ന വെളുത്ത പല്ലുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പണച്ചിലവില്ലാതെ തൂവെള്ള പല്ലുകള്‍ സ്വന്തമാക്കാന്‍ ചില പൊടിക്കൈകള്‍ :-

  • പല്ല് വെളുപ്പിക്കാന്‍ പഴത്തൊലി നല്ലതാണ്. പഴത്തൊലി ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ തൂവെള്ള നിറമുള്ള പല്ലുകള്‍ ലഭിക്കും. പഴത്തൊലിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം തുടങ്ങിയവയാണ് പല്ലുകള്‍ക്ക് വെളുത്ത നിറം നല്‍കാന്‍ സഹായിക്കുന്നത്.
  • കടുംചുവപ്പു നിറത്തിലുള്ള സ്‌ട്രോബറി പല്ലിന് തിളക്കം കൂട്ടാന്‍ ഉപയോഗിക്കാം. സ്‌ട്രോബറി പേസ്റ്റാക്കി പല്ലില്‍ പുരട്ടി രണ്ടു മൂന്നു മിനിറ്റിനുശേഷം കഴുകുക. ഇതിലടങ്ങിയ മാലിക് ആസിഡ് പല്ലുകള്‍ക്ക് വെണ്‍മ കൂട്ടും.
  • കാരറ്റ് ചവയ്ക്കുന്നത് പല്ലിനുമുകളിലുള്ള കടുപ്പമുള്ള മഞ്ഞ ആവരണം കളയാന്‍ നല്ലതാണ്. ഇത് പ്രകൃതിദത്ത ക്ലീനറായി പ്രവര്‍ത്തിക്കും. പല്ലില്‍ കാരറ്റുകള്‍ ഉരയ്ക്കുന്നതും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പല്ലിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും കാരറ്റ് സഹായിക്കും.
  • ഒലീവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം പല്ലില്‍ തേക്കുന്നത് നല്ലതാണ്. അഞ്ചു ദിവസത്തിനുള്ളില്‍ പല്ലുകള്‍ക്ക് മാറ്റം കാണാന്‍ സാധിക്കും.
  • നാരങ്ങ നീര് കൊണ്ട് പല്ല് തേക്കുന്നത് തിളങ്ങുന്ന പല്ലുകള്‍ ലഭിക്കാന്‍ സഹായിക്കും.
  • പുകയിലയും എനര്‍ജി ഡ്രിങ്കുകളും ഒഴിവാക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

shortlink

Post Your Comments


Back to top button