Latest NewsBusiness

ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് നേട്ടം

ന്യൂ ഡൽഹി ; ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് നേട്ടം. ഡോളറിനെതിരെ രണ്ട് വർഷത്തെ ഉയർന്ന നിലവാരമായ 63.82-ൽ രൂപയുടെ മൂല്യം ഉയർന്നപ്പോൾ ഡോളറിന് 64.07 രൂപ എന്ന നിലയിലാണ്  തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത്. ഒരു വർഷത്തിനിടെ ഡോളറിനെതിരെയുണ്ടായ ആറ് ശതമാനം നേട്ടം മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ  രൂപയുടെ  പ്രകടനം വിപണിയിൽ മികച്ചതാക്കുന്നു. രാജ്യത്തെ മൂലധന വിപണിയിലേയ്ക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തിയതും കറന്റ് അക്കൗണ്ട് കമ്മി താഴ്ന്നതിനെ തുടർന്നുമാണ് രൂപയുടെ മൂല്യമുയർന്നത്.

ഈ മാസം 30 ബില്യൺ ഡോളര്‍ നിക്ഷേപമായെത്തിയത്  രൂപയുടെ മൂല്യത്തെ സ്വാധീനിച്ചതിനാൽ നിഫ്റ്റി ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവെച്ച സൂചികകളിലൊന്നായി മാറി. പണപ്പെരുപ്പം താഴ്ന്നതും കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞതും രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ സൂചകങ്ങളാണ്. അതിനാൽ ഈവർഷം രാജ്യം 7.2 ശതമാനവും അടുത്തവർഷം 7.7 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button