KeralaLatest NewsNews

സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമിടും. ഇന്ന് സെക്രട്ടറിയേറ്റും, വരുന്ന രണ്ടു ദിവസം സി.പി.എം കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. സി.പി.എം- ബി.ജെ.പി അക്രമങ്ങള്‍, ഓഫീസ് അടിച്ചു തകര്‍ത്തതുമായ വിഷയങ്ങള്‍, മുഖ്യമന്ത്രി മാധ്യമങ്ങളോട് മോശമായി സംസാരിച്ച വിഷയങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ച രീതിയില്‍ അതൃപ്‍തി അറിയിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം നിരവധി നേതാക്കള്‍ മുന്നോട്ട് വന്നിരുന്നു. ആയതിനാല്‍, മുഖ്യമന്ത്രിയുടെ നിലപാട് യോഗത്തില്‍ വ്യക്തമാക്കേണ്ടി വരും. കൂടാതെ, ഗവര്‍ണര്‍, മുഖ്യനെ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇതോടൊപ്പം സംസ്ഥാന സമിതിയും ഉണ്ടാവും

shortlink

Related Articles

Post Your Comments

Related Articles


Back to top button