ന്യൂഡൽഹി: വരുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് പിന്തുണയുമായി ആം ആദ്മി. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളാണ് ഈ വിവരം പുറത്ത് വിട്ടത്. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും, നയതന്ത്രജ്ഞനും, ബംഗാള്‍ മുന്‍ ഗവര്‍ണറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമാണ് ഗോപാൽ കൃഷ്ണ ഗാന്ധി.
ഇദ്ദേഹവും കേജരിവാളും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭയിൽ ആകെ നാല് എംപിമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ഗോപാൽ കൃഷ്ണ ഗാന്ധിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തത് 17 പ്രതിപക്ഷ പാർട്ടികൾ ചേര്‍ന്നാണ്. ഈ മാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
Post Your Comments