Latest NewsNews

ആറു മാസത്തിനുള്ളിൽ ആറു സ്ഥലംമാറ്റം നൽകി വനിതാ ജീവനക്കാരിയോട് യൂണിയൻ നേതാക്കളുടെ ക്രൂരത

കടുത്തുരുത്തി: വനിതാ ജീവനക്കാരിയെ ആറു മാസത്തിനുള്ളിൽ ആറിടത്തേക്കു സ്ഥലം മാറ്റി യൂണിയൻ നേതാക്കളുടെ ക്രൂരത. ആപ്പാഞ്ചിറ സ്വദേശിനിയും പഞ്ചായത്ത് വകുപ്പിൽ ജൂനിയർ സൂപ്രണ്ടുമായ സി.എസ്.ജ്യോതിലക്ഷ്മിയെയാണ് യൂണിയൻ നേതാക്കൾ സ്ഥലം മാറ്റി തട്ടിക്കളിക്കുന്നത്. യൂണിയൻ നേതാക്കളുടെ ബന്ധുക്കൾക്ക് കസേര ഉറപ്പിക്കാനാണ് വനിതാ ജീവനക്കാരിയെ തുടരെ തുടരെ സ്ഥലം മാറ്റുന്നതെന്നാണ് ആരോപണം.

2017 ജനുവരി ആദ്യം വൈക്കത്തെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലേക്ക് സ്ഥലംമാറ്റി, പിന്നീട് ഫെബ്രുവരി നാലിന് മാഞ്ഞൂർ മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിലേക്ക് സ്ഥലം മാറ്റുകയും വീണ്ടും അതേ മാസത്തിൽ ഫെബ്രുവരി 15ന് തലയോലപ്പറമ്പ് പ‌ഞ്ചായത്തിലേക്ക്സ്ഥലം മാറ്റുകയും ചെയ്തു. നിർത്തിയില്ല മാർച്ചിൽ എത്തി വീണ്ടും സ്ഥലംമാറ്റം. മാർച്ച് 13ന് കടപ്ലാമറ്റം പ‍ഞ്ചായത്തിലേക്കാന് സ്ഥലം മാറ്റം വന്നത്. സഹികെട്ട് പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂൺ 14ന് വൈക്കത്തെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലേക്ക് പോകേണ്ടി വന്നു.

(പൊതു സ്ഥലംമാറ്റം ലഭിച്ചവർക്ക് മൂന്നു വർഷം വരെ അവിടെ തുടരാൻ അവകാശമുണ്ട്). എന്നാൽ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഒന്നരമാസം തികയുന്നതിനു മുൻപ് ജൂലൈ 31ന് കോട്ടയത്തെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലേക്ക് മാറ്റിയിരിക്കുകയാണ് ഈ വനിതയെ ഇപ്പോൾ. തുടരെ തുടരെയുള്ള സ്ഥലംമാറ്റം മൂലം ആകെ മാനസികമായി തകർന്നിരിക്കുകയാണ് ജ്യോതിലക്ഷ്മിയും കുടുംബവും. അടുത്ത സ്ഥലം മാറ്റം ഇനി എന്ന് വരുമെന്ന ആശങ്കയിലാണ് ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button