സലാല: ആദം സലാല റോഡിൽ കാറുകൾ കൂട്ടിയിടിച്ച 8 പേർ മരിച്ചു. ഞായറാഴ്ച രാത്രിയാണ് ദോഫാറിലെ മഖ്ഷാന് സമീപത്തെ ഖത്ബീത്തിൽ അപകടമുണ്ടായത്.മരണപ്പെട്ടവരിൽ 5 പേര് സ്വദേശികളും 3 പേർ പാകിസ്ഥാൻ പൗരന്മാരുമാണ്.അപകടത്തിൽപെട്ട കാറുകളിൽ ഒന്ന് ടാക്സിയാണ്. നേർക്കുനേർ കൂട്ടിയിടിച്ച വാഹനങ്ങൾ നിശേഷം തകർന്നു.
ടാക്സിയിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. സ്വദേശി വാഹനത്തിൽ നാലുപേരും ഉണ്ടായിരുന്നു. അഞ്ചുപേർ തൽക്ഷണം മരിച്ചു.മൂന്നുപേരെ ആംബുലൻസിൽ മഖ്ഷാൻ ഹെൽത്ത് സെൻററിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഹെലികോപ്ടറിൽ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒരാഴ്ചക്കിടെ ഇൗ റൂട്ടിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.അമിതവേഗവും തെറ്റായ മറികടക്കലുമാണ് അപകടത്തിന് കാരണമായതെന്ന് ആർ.ഒ.പി അറിയിച്ചു.
Post Your Comments