Latest NewsNewsIndia

പത്രസമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ ഇറക്കിവിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു. ശശി തരൂര്‍ പങ്കെടുത്ത
വാര്‍ത്താ സമ്മേളനത്തിലാണ് സംഭവം അരങ്ങേറിയത്.

എ.ഐ.സി.സി ആസ്ഥാനത്ത് സംഘടനകാര്യങ്ങള്‍ വ്യക്തമാക്കാനായി വിളിച്ചതായിരുന്നു പത്രസമ്മേളനം. നാലു മാധ്യമപ്രവര്‍ത്തകരെയാണ് പുറത്താക്കിയത്. ഇതില്‍ രണ്ടു പേര്‍ വനിത റിപ്പോട്ടര്‍മാരും രണ്ട് ക്യാമറമാന്മാരുമാണ് ഉണ്ടായിരുന്നത്. ഇവരെ ഇറക്കിവിട്ടതിനാല്‍ പിന്നീട് എ.ഐ.സി.സി ആസ്ഥാനത്തിന് വെളിയില്‍ പ്രതിഷേധിക്കുകയും അവിടെ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ടും ചെയതിട്ടാണ് സംഘം മടങ്ങിയത്. റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിന് എത്തേണ്ടതില്ല എന്നു കോണ്‍ഗ്രസ് നേരെത്ത അറിയിച്ചിരുന്നതായാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button