ന്യൂഡൽഹി: മഴ കെടുത്തിയിൽ ദുരിതം അനുഭവിക്കുന്ന ഒഡിഷയിലും ജാർഖണ്ഡിലും ഇടിമിന്നലേറ്റ് 21 പേർ മരിച്ചു. മരിച്ചവരുടെ എണ്ണം 33 ആണെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. 18 പേർ ഒഡീഷയിലും 3 പേർ ജാർഖണ്ഡിലുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. കൃഷി സ്ഥലത്ത പണിചെയ്തുകൊണ്ടിരുന്നവരാണ് ദുരന്തത്തിരയായത്. ഒഡിഷയിലെ ഭദ്രാക്, ബലസോർ, കേന്ദ്രപര എന്നിവിടങ്ങളിലാണ് ഇടിമിന്നലുണ്ടായത്.
രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ മൺസൂൺ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗുജറാത്തിൽ ഇത് വരെ മഴക്കെടുതിയിൽ 213 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മഴ ശമിച്ചു കഴിഞ്ഞ് വെള്ളം ഇറങ്ങി തുടങ്ങിയാൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനാകുമെന്നാണ് ദുരന്ത നിവാരണ സേനയുടെ നിഗമനം.ദുരന്ത ബാധിത പ്രദേശങ്ങളിൽ റോഡ് ഗതാഗതവും വാർത്ത വിനിമയവും തകരാറിലായി കിടക്കുവാണ്. ദുരിതാശ്വാസ ക്യാംപുകളിൽ നൂറുകണക്കിനു ജനങ്ങളാണ് കഴിയുന്നത്.
Post Your Comments