Latest NewsCinemaNewsHollywoodEntertainment

ജെന്നിഫര്‍ ലോറന്‍സിന്റെ പുതിയ സിനിമ മദറിന്റെ ടീസര്‍ പുറത്തിറങ്ങി

ജെന്നിഫര്‍ ലോറന്‍സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ജെന്നിഫറിന്റെ പുതിയ സിനിമ മദറിന്റെ ടീസര്‍ പുറത്തിറങ്ങി. എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ടീസറിലൂടെ താരം നടത്തിയിരിക്കുന്നത്. ഒരു വലിയ വീടിന്റെ് ഹാളില്‍ നിന്ന് ജെന്നിഫര്‍ നടക്കാന്‍ തുടങ്ങുന്നതോടെയാണ് ടീസര്‍ തുടങ്ങുന്നത്.
ഡാരെണ്‍ ആരോനോഫ്‌സ്‌കിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മദര്‍ ഹോറര്‍ മൂവിയാണ്.
 
ഭീകരത, ഭയം, സസ്‌പെന്‍സ്, കൊലപാതകം എന്നിവ ടീസറിനെ ശ്രദ്ധേയമാക്കുന്നു.ഡോംഹ്നാല്‍ ഗ്ലെസന്‍, എഡ് ഹാരിസ്, ക്രിസ്റ്റന്‍ വിജി, മൈക്കല്‍ പിഫീര്‍, ബ്രയാന്‍ ഗ്ലെസണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നത്. സെപ്തംബര്‍ 15 ാണ് സിനിമ തിയറ്ററിലെത്തുക.
 

shortlink

Post Your Comments


Back to top button