കൊച്ചി: ഹാദിയ കേസിനു സമാനമായി കാസർഗോഡ് നിന്നും കാണാതായ പി ജി വിദ്യാർത്ഥിനിയെ പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിൽ കോടതിയിൽ ഹാജരാക്കി.കാണാതായശേഷം മതംമാറിയ പി.ജി. വിദ്യാര്‍ഥിനിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയെ അന്വേഷണത്തിനൊടുവില്‍ പോലീസ് കണ്ടെത്തിയെങ്കിലും വീട്ടിലേക്ക് മടങ്ങാന്‍ തയാറായിരുന്നില്ല. കൂടാതെ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
ഇതോടെ, ചില തീവ്രവാദി ഗ്രൂപ്പുകളുടെ പിന്‍ബലത്തോടെ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാട്ടി പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.മതപഠനത്തിന് പോകുകയാണെന്നു കത്തെഴുതിവച്ച ശേഷം കഴിഞ്ഞമാസം പത്തിനാണു പെണ്‍കുട്ടി വീടുവിട്ടത്. പെൺകുട്ടി മാതാപിതാക്കളോടും മതം മാറാൻ കത്തിൽ ഉപദേശിച്ചിരുന്നു. മകള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ പെൺകുട്ടിയെ കണ്ണൂരിൽ നിന്ന് കണ്ടെത്തി. തുടര്‍ന്നു വനിതാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ മൊഴി രേഖപ്പെടുത്തി.
തന്നെ ആരും തട്ടിക്കൊണ്ടുപോയില്ലെന്നും മതപഠനത്തിനായി സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പഠനം തുടരാനാണ് താല്‍പര്യമെന്നുമാണ് അന്ന് വിദ്യാര്‍ഥിനി മജിസ്‌ട്രേറ്റിനെ അറിയിച്ചത്. കൂടാതെ മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറല്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പെൺകുട്ടിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ തുടർന്ന് പിതാവ് ഹൈ കോടതിയിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംഭവങ്ങൾ മാറി മറിഞ്ഞത്. പെണ്‍കുട്ടിയില്‍നിന്നു കോടതി സ്വകാര്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇതിന് ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം പെണ്‍കുട്ടി സ്വദേശമായ ഉദുമയിലേക്ക് മടങ്ങി. തീവ്രവാദ ബന്ധമുള്ളവരുമായി ഇടപെടാന്‍ പെണ്‍കുട്ടിക്ക് സാഹചര്യം ഒരുക്കരുതെന്നും ആവശ്യമെങ്കില്‍ പോലീസ് സുരക്ഷ നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു. ബേക്കല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് വൻ സുരക്ഷാ വലയത്തിലാണ് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയത്.
Post Your Comments