Latest NewsNewsIndia

അരവിന്ദ് പനഗരിയ രാജിവെച്ചു

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു. രാജിയുടെ കാരണം വ്യക്തമല്ല. ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നിതി ആയോഗ് രൂപവത്കരിച്ചപ്പോള്‍ സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ ആയിരുന്നു അരവിന്ദ് പനഗരിയയെ നിയമിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു നിയമനം.അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്ന അരവിന്ദ് പനഗരിയ ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി.) ചീഫ് ഇക്കണോമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button