മക്കയിലും മദീനയിലും എത്തുന്ന തീർത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതില്‍ സൗദി അറേബ്യ നൂറ്റാണ്ടുകള്‍ മുന്‍പേ മുന്നിലാണ്. സേവനം ചെയ്യുന്നതില്‍ പതിറ്റാണ്ടുകളുടെ പഴക്കവും ഈ രാജ്യത്തിനുണ്ട്. അന്താരാഷ്ട്ര വേദികളും സൗദിയുടെ സേവനം ആദ്യം തൊട്ടേ അംഗീകരിച്ചിട്ടുണ്ട്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള തീർത്ഥാടകരെ സ്വീകരിക്കാനും അവര്‍ക്ക് വേണ്ട സേവനം നല്‍കാനും പ്രത്യേക സ്ഥാപനം ആരംഭിച്ചതായി സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് ബന്‍തന്‍ വ്യക്തമാക്കി. പുണ്യ സ്ഥലങ്ങള്‍ സന്തര്‍ശിക്കാനുള്ള അവകാശം ഓരോ വിശ്വാസിക്കുമുണ്ട്. മനാമയില്‍ നാല് അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം അല്‍അറബിയ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദില്‍ ജുബൈര്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ രാജ്യങ്ങളിലെയും തീര്‍ഥാടകരെ ഹജ്ജ്, ഉംറ അനുഷ്ഠാനങ്ങള്‍ക്ക് സൗദി സ്വാഗതം ചെയ്യുന്നുണ്ട്. മാത്രമല്ല, ഖത്തര്‍ പൗരന്മാര്‍ക്കും സൗദി ഹജ്ജിനും ഉംറക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അവിടെ നിന്നുള്ള തീര്‍ഥാടകര്‍ക്ക്, ഖത്തര്‍ യാത്രാനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഹജ്ജിനെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമാണിതെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു. ഖത്തര്‍ പൗരന്മാരോട് ആ രാജ്യം കാണിക്കുന്ന അനാദരവിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments