ദുബായ്: സൗദിയോടൊപ്പമുള്ള 4 രാജ്യങ്ങൾ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ഖത്തറുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സൗദി സഖ്യം വ്യക്തമാക്കി. തീവ്രവാദികൾക്ക് സഹായം നൽകുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതും, വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഖത്തര്‍ അവസാനിപ്പിക്കണമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ ആവശ്യപ്പെട്ടു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഞായറാഴ്ച മനാമയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉപാധികളോട് ഖത്തര്‍ പ്രതികരിക്കാത്തപക്ഷം പ്രശ്നപരിഹാരം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ശൈഖ് ഖാലിദ് പറഞ്ഞു. മേഖലയുടെ സുരക്ഷാ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ഖത്തറുമായി നിലവില്‍ തുടരുന്ന പ്രതിസന്ധി. അത് പരിഹരിക്കാന്‍ താൽപര്യമുണ്ട് പക്ഷ ഖത്തർ സഹകരിച്ചില്ലെങ്കിൽ പ്രശ്നപരിഹാരത്തിന് സാധ്യതയില്ല. ഇതോടൊപ്പം മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ കുവൈത്ത് അമീര്‍ ശൈഖ് സാബ അല്‍ അഹമ്മദിനു സഖ്യ രാജ്യങ്ങൾ നന്ദി അറിയിച്ചു.
Post Your Comments