ഭുവനേശ്വര്‍: ശക്തമായ മഴയും ഇടിമിന്നലും ജാര്‍ഖണ്ഡിലും ഒഡീഷയിലും മരണസംഖ്യ വര്‍ദ്ധിപ്പിച്ചു. ഇടിമിന്നലേറ്റ് 21 പേരാണ് മരിച്ചത്. ഒഡീഷയില്‍ 18പേരും ജാര്‍ഖണ്ഡില്‍ മൂന്നുപേരുമാണ് മരിച്ചത്.
പത്തോളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒഡീഷയിലെ ഭദ്രാക്, കേന്ദ്രപര എന്നിവിടങ്ങളിലാണ് ഇടിമിന്നലേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും.
Post Your Comments