പാലക്കാട്: ജൻ ഔഷധി സ്റ്റോറുകളുടെ പേരിലുള്ള അഴിമതി തടയാൻ സ്റ്റോർ ഉടമകൾക്ക് കേന്ദ്രീകൃത ഗോഡൗണിൽ നിന്ന് മരുന്നുകൾ നേരിട്ടെടുക്കാൻ അനുമതി നൽകും. സ്റ്റോറുകൾ അനുവദിക്കാനും ഇനി പുതിയ സംവിധാനം കൊണ്ടുവരും. കേന്ദ്ര മന്ത്രിയുടെ സാനിധ്യത്തിൽ നടന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ എടുത്തത്.
കൊച്ചി കേന്ദ്രീകരിച്ച് രാഷ്ട്രീയ നേതാവിന്റെയും നടത്തിപ്പ് ഉദ്യോഗസ്ഥനെയും നേതൃത്വത്തിൽ സ്റ്റോർ അനുവദിക്കുന്നതിന് കോഴ വാങ്ങുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനായി 2 ഉയർന്ന ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷോപ്പ് അനുവദിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾക്ക് അടുത്ത ദിവസം തന്നെ അന്തിമ രൂപരേഖ നൽകും. പദ്ധതിയിലൂടെ 1000 മരുന്നുകളും, 250 സർജിക്കൽ ഉപകരണങ്ങളും ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനമായി.
Post Your Comments