കൊച്ചി: വിദ്യാർഥി സമരങ്ങൾക്കെതിരെ ഹൈക്കോടതി. സ്കൂളുകളിലെ പഠനം വിദ്യാർഥി പ്രക്ഷോഭങ്ങൾ മൂലം തടസപ്പെടുന്നതു തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല സർക്കാർ ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി ഇടപെടുമെന്ന് മുന്നറിയിപ്പും നൽകി. വിദ്യാർഥി സംഘടനകളുമായുള്ള ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണെന്നു സർക്കാർ വ്യക്തമാക്കി. എന്നാൽ പഠനം തടസപ്പെടരുതെന്ന കർശന നിലപാട് കോടതി സ്വീകരിച്ചു.
പഠനം മുടങ്ങുന്നതിനെതിരെ ഒരുകൂട്ടം സിബിഎസ്ഇ സ്കൂളുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദേശം. സ്കൂളുകളിൽനിന്ന് എൽകെജി വിദ്യാർഥികൾ പോലും പുറത്താക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 12 വിദ്യാഭ്യാസ ബന്ദുകൾ ഈ വർഷം ഇതുവരെ നടന്നു. ഏതാനും വിദ്യാർഥികൾ സ്വന്തം ഭാവിയും മറ്റുള്ളവരുടെ ഭാവിയും നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
Post Your Comments