Latest NewsKeralaNewsIndia

ബിജെപി പ്രവർത്തകന്റെ കൊലപാതകം: കേന്ദ്രം ഇടപെടുന്നു

ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളിൽ കേന്ദ്രം ഇടപെടുന്നു. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ്‌ സിംഗ് പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പിണറായിയെ അറിയിച്ചു. കൂടാതെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും രാജ് നാഥ്‌ സിംഗ് അറിയിച്ചു.ഇതിനിടെ എൽഹിയിലെ സിപിഎം ആസ്ഥാനമായ എ കെ ജി ഭവന് സുരക്ഷ വർദ്ധിപ്പിച്ചതായി റിപ്പോർട്ട് ഉണ്ട്. ബിജെപി പ്രവർത്തകന്റെ കൊലപാതകത്തോടനുബന്ധിച്ചു കേരളത്തിൽ നടക്കുന്ന ഹർത്താൽ പൂർണ്ണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button