ബീജിംഗ്: ചരിത്രത്തില്‍ ആദ്യമായി സൈനിക പരേഡ് നടത്താന്‍ ഒരുങ്ങുകയാണ് ചൈന. ഉത്തര ചൈനയിലെ സ്വയംഭരണ പ്രദേശമായ മംഗോളിയയിലാണ് സൈനിക പരേഡ് നടക്കുന്നത്. പ്രസിഡന്റ് ഷീ ചിന് പിംഗ് നേരിട്ട് പരേഡ് പരിശോധിക്കുമെന്നാണ് വിവരം.സൈനിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് സൈനിക പരേഡ് നടത്തുന്നത്. ആഗസ്റ്റ് ഒന്നിനാണ് ചൈനീസ് സൈന്യത്തിന്റെ 90ാമത് വാര്‍ഷികഘോഷങ്ങള്‍ നടക്കുന്നത്.
അത്യാധുനിക ജെറ്റ് വിമാനങ്ങള്‍, യുദ്ധ ടാങ്കുകള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ അണു പീരങ്കികള്‍ വഹിച്ചുകൊണ്ട് പോകാന്‍ കഴിയുന്ന വാഹനങ്ങള്‍. ബോംബര്‍ വിമാനങ്ങള്‍ എന്നിവയടക്കം വിപുലമായ സൈനിക സന്നാഹമാണ് പരേഡില്‍ അണിനിരക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിയ്ക്കുന്നതിനിടെ ചൈനയുടെ സൈനികശക്തി വിളിച്ചോതുന്ന പരേഡ് ലോകരാഷ്ട്രങ്ങള്‍ ആകാംഷയോടെയാണ് ഉറ്റു നോക്കുന്നത്.
Post Your Comments