ബെംഗളൂരു: വനിതാ ബാസ്‌ക്കറ്റ് ബോളില്‍ ചരിത്രം രചിച്ച ഇന്ത്യയുടെ പെണ്‍കുട്ടികള്‍. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഡിവിഷന്‍ ബി ഫൈനലില്‍ കരുത്തരായ കസാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മിടുക്കികള്‍ വിജയം നേടിയത്. കളികളത്തില്‍ അവസാനം നിമിഷം വരെ ആവേശം നിറഞ്ഞു മത്സരത്തില്‍ 75-73 നായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.
കാണികളുടെ പിന്തുണ കസാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയുടെ പെണ്‍പടക്ക് കരുത്ത് പകര്‍ന്നു. ഇതോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ അടുത്ത എഡിഷനില്‍ കരുത്തരായ ടീമുകള്‍ അണിനിരക്കുന്ന ഡിവിഷന്‍ എയില്‍ ഇന്ത്യക്ക് കളിക്കാനാകും.കളത്തിലെ മികച്ച പ്രകടനത്തിലൂടെ ജീന സക്കറിയ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 20 പോയിന്റാണ് ജീന സ്വന്തമാക്കിയത്. ഷിറീന്‍ ലിമായുടെ 17 പോയിന്റും മെര്‍ലിന്‍ വര്‍ഗീസ് 14 പോയിന്റുമായി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.
മത്സരത്തിന്റെ മൂന്നാം അര്‍ധപാദത്തില്‍ 14 പോയിന്റിന്റെ ലീഡുമായി കസാക്കിസ്ഥാന്‍ മുന്നിട്ടു നീക്കുകയായിരുന്നു. പക്ഷേ അവിടെ ന്ിന്നു മത്സരം ഇന്ത്യയുടെ പെണ്‍കുട്ടികള്‍ തിരിച്ചുപിടിച്ചത്.
Post Your Comments