Latest NewsNewsInternational

ഡെപ്യൂട്ടി പ്രസിഡന്‍റിന്‍റെ വീടിനുനേരെ ആക്രമണം

അബൂജ: കെനിയൻ ഡെപ്യൂട്ടി പ്രസിഡന്‍റ് വില്യം റൂഡോയുടെ വസതിക്ക് നേരെ ആക്രമണം. സംഭവം നടക്കുന്പോൾ റൂഡോ വീട്ടിലുണ്ടായിരുന്നില്ല.ശനിയാഴ്ച വൈകിട്ട് എൽഡോരെറ്റിലെ വസതിക്കുനേരെ തോക്കുധാരികൾ വെടിവയ്പ് നടത്തുകയായിരുന്നു.

സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.

shortlink

Post Your Comments


Back to top button