പാലക്കാട് : അത്ലറ്റിക് ഫെഡറേഷൻ പി.യു. ചിത്രയ്ക്കുവേണ്ടി സുപ്രീം കോടതിയെ സമീപിച്ചാൽ സംസ്ഥാന സർക്കാർ കേസിൽ കക്ഷി ചേരുമെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ബാലൻ. പി.യു ചിത്രയുടെ വീടു സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ്യതയില്ലാത്ത നടപടിയാണു ഫെഡറേഷൻ സ്വീകരിച്ചതെന്നും ചിത്രയെ ഒഴിവാക്കാൻ പ്രത്യേക അജണ്ട ഉണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരുടെ സേവനം ചിത്രക്കു ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments