കൊളംബോ: കടം പെരുകിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ തുറമുഖത്തിന്റെ 80% ഓഹരിയും ചൈനയ്ക്ക്. 99 വര്‍ഷത്തെ പാട്ടക്കരാര്‍ പ്രകാരം ഓഹരി ചൈനയ്ക്ക് കൈമാറാനുള്ള കരാറല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു. 1.5 ബില്യണ്‍ ഡോളറിനാണ് ഓഹരി വിറ്റത്. ഇതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിന്‍ കരാര്‍ ആറ് മാസത്തോളം വൈകിപ്പിച്ചിരുന്നു. എന്നാല്‍ ശ്രീലങ്ക വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഓഹരി ചൈനയ്ക്ക് നല്‍കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതമായത്.
ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിക്കാണ് ശ്രീലങ്ക തുറമുഖം കൈമാറുന്നത്. ചൈയില്‍ നിന്ന് 10 ലക്ഷം ഡോളര്‍ വായ്പയെടുത്ത് പണിത തുറമുഖം തുടക്കത്തില്‍ തന്നെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാത്തതിനാല്‍ നഷ്ടത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറഇയ കപ്പല്‍ ഗതാഗത പാതയുടെ സമീപത്തുള്ള തുറമുഖം 2011ലാണ് നിര്‍മിച്ചത്.
Post Your Comments