
ഇന്‍ഡോര്‍: അമ്മയും മകളും കഴിച്ച ഭക്ഷണത്തില്‍ പാമ്പ്. കാബേജിനൊപ്പമാണ് പാമ്പിനെ കഴിച്ചത്. സംഭവത്തെതുടര്‍ന്ന് അമ്മയെയും കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്‌സാന്‍ ഇമാമും, മകള്‍ ആംനയു(15) മാണ് ആശുപത്രിയിലായത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയിലായത്.
ഇന്‍ഡോറിലാണ് സംഭവം നടന്നത്. ഭക്ഷണത്തില്‍ കയ്പ്പുള്ള എന്തോ ഒന്ന് കടിച്ചു. കുട്ടിക്ക് അപ്പോള്‍ തന്നെ വയറുവേദന അനുഭവപ്പെട്ടു. ശര്‍ദ്ദിയും ഉണ്ടായതോടെ ഭക്ഷണം പരിശോധിക്കുകയായിരുന്നു. കഷ്ണം മുറിഞ്ഞ പാമ്പിനെ കണ്ടെത്തുകയായിരുന്നു.
പാമ്പിന്‍ വിഷം രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. രക്തത്തില്‍ കൂടുതല്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇരുവരും ചികിത്സയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments