Latest NewsKeralaNews

മെഡിക്കല്‍ കോളേജുകള്‍ കരാറൊപ്പിടാതെ മുഖം തിരിഞ്ഞു തന്നെ

തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷത്തെ ഫീസ്‌ ഘടനയില്‍ എം ബി ബി എസ് പ്രവേശനം നടത്താന്‍ ധാരണയിലെത്തിയ കോളേജുകള്‍ വെള്ളിയാഴ്ചയും കരാറൊപ്പിട്ടില്ല. നാലുതരം ഫീസ്‌ ഘടനയ്ക്ക് 10 കോളേജുകള്‍ സമ്മതം അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് മാത്രമാണ് സര്‍ക്കാരുമായി ധാരണയില്‍ എത്തിയത്. എന്നാല്‍ പത്ത് കോളേജുകളില്‍ അഞ്ച് കോളേജുകള്‍ വെള്ളിയാഴ്ച കരാര്‍ ഒപ്പിടുമെന്ന്‍ അറിയിച്ചിരുന്നുവെങ്കിലും ആരും തന്നെ എത്തിയിരുന്നില്ല.

അതിനിടെ നാലു തരം ഫീസ്‌ ഘടനയെ ചോദ്യം ചെയ്ത് ചില വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി സ്വീകരിച്ച കോടതി സര്‍ക്കാരിനോട് വിശധീകരണവും ആവിശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button