Latest NewsNewsIndia

ജെയ്റ്റ്ലിയെ കുബുദ്ധിയെന്നു വിളിച്ചത് കെജ്‌രിവാളിന്റെ ആവശ്യപ്രകാരം : രാം ​ജ​ഠ്മ​ലാ​നി: വീണ്ടും മാനനഷ്ട കേസ് കൊടുത്ത് ജെയ്റ്റ്‌ലി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അരുൺ ജെയ്റ്റ്‌ലി കൊടുത്ത മാനനഷ്ടക്കേസ് രസകരമായ വഴിത്തിരിവിൽ. ജെയ്റ്റ്‌ലി അഴിമതി നടത്തിയെന്നാരോപിച്ചതിനാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് കൊടുത്തത്. അരവിന്ദ് കെജ്‌രിവാളിന് വേണ്ടി കേസ് വാദിക്കാൻ വന്നത് മുതിർന്ന അഭിഭാഷകൻ രാം ജഠ്മലാനി ആണ്. എന്നാൽ വാദം നടക്കുന്നതിനിടയിൽ ജെയ്റ്റ്ലിയെ അഭിഭാഷകനായ റാം ജഠ്മലാനി  കു​ബു​ദ്ധി​യെ​ന്ന് വി​ളി​ച്ചി​രു​ന്നു.

ഇ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം കേ​ജ്‍​രി​വാ​ളി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നാ​യി​രു​ന്നു ജ​ഠ്മ​ലാ​നി കോ​ട​തി​യി​ൽ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ കേ​ജ​രി​വാ​ൾ ഇ​ത് നി​ഷേ​ധി​ക്കു​ക​യും താ​ൻ ഇ​ത്ത​രൊ​മ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും നി​ല​പാ​ടെ​ടു​ത്തു. ഇ​തി​ൽ പ്രതിഷേധിച്ച് ജ​ഠ്മ​ലാ​നി കെജ്‌രിവാളിന്റെ വ​ക്കാ​ല​ത്ത് ഒഴിഞ്ഞു. കു​ബു​ദ്ധി വി​ളി​യി​ൽ‌ കേ​ജ​രി​വാ​ളി​നെ​തി​രേ ജ​യ്റ്റ്ലി വീ​ണ്ടും മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് പ​ത്ത് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​യ്റ്റ്ലി നോ​ട്ടീ​സ് അ​യ​ച്ച​ത്.

ഡ​ൽ​ഹി ക്രി​ക്ക​റ്റ് ഭ​ര​ണ സ​മി​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ജ​രി​വാ​ളി​നും അ​ഞ്ച് എ​എ​പി നേ​താ​ക്ക​ൾ​ക്ക​ൾ​ക്കു​മെ​തി​രാ​യി ജ​യ്റ്റ്ലി നേ​ര​ത്തെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​ത്. ജ​യ്റ്റ്ലി ഡി​ഡി​സി​എ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​വും കു​ടും​ബാം​ഗ​ങ്ങ​ളും വ്യാ​പ​ക സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ൾ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ​യും കൂ​ട്ട​രു​ടെ​യും ആ​രോ​പ​ണം. അ​ഭി​ഭാ​ഷ​ക ഫീ​സ് വേ​ണ്ടെ​ന്നു​വ​ച്ചാ​ണ് ജ​ഠ്മ​ലാ​നി​യു​ടെ പി​ൻ​മാ​റ്റം. ഫീ​സ് ഇ​ന​ത്തി​ൽ ര​ണ്ടു കോ​ടി രൂ​പ​യാ​ണ് ജ​ഠ്മ​ലാ​നി​ക്ക് കേ​ജ​രി​വാ​ൾ ന​ൽ​കാ​നു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button