Latest NewsCinemaNewsIndia

ആറാമത്തെ വയസിലുണ്ടായ ദുരനുഭവം; കുട്ടികളും മാതാപിതാക്കളും എങ്ങനെ ആശയവിനിമയം ഉണ്ടാകണമെന്നു അക്ഷയകുമാറിന്റെ നിർദേശം

മുംബൈ: ആറാമത്തെ വയസിലുണ്ടായ ദുരനുഭവവത്തെ കുറിച്ച് അക്ഷയ്കുമാർ. കുട്ടിയായിരിക്കുമ്പോൾ തനിക്കു ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ വ്യക്തമാക്കി. മുംബൈയിൽ മനുഷ്യക്കടത്തിനെതിരെ സംഘടിപ്പിച്ച ഒരു രാജ്യാന്തര സമ്മേളനത്തിലാണ് അക്ഷയ്കുമാർ സ്വന്തം അനുഭവം വെളിപ്പെടുത്തിയത്.

കുട്ടിക്കാലത്ത് താൻ എന്നും അയല്‍വക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് കളിക്കാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ കളിക്കാന്‍ പോകുന്ന വഴി ഒരാൾ തനിക്ക് ലിഫ്റ്റ് തന്നുവെന്നും പക്ഷെ അയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹം പറയുന്നു. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അത് തന്നെ വല്ലാതെ അലോരസപ്പെടുത്തുകയും ചെയ്തു. തുടർന്ന് പേടിച്ച താൻ ഉറക്കെ കരഞ്ഞ് വീട്ടിലേക്കോടുകയായിരുന്നുവെന്ന് അക്ഷയ് ഓർത്തെടുക്കുന്നു.

വല്ലാത്ത നടുക്കമാണ് ആ സംഭവം തന്നിൽ സൃഷ്ടിച്ചത്. എന്നാൽ താൻ മിണ്ടാതിരിക്കാനോ സംഭവം മൂടിവെക്കാനോ ശ്രമിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. മാതാപിതാക്കളോട് എന്തും തുറന്നു പറയാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇയാളെ പിന്നീട് മറ്റൊരു കേസിൽ പിടികൂടി. ഇയാൾ ഇത്തരത്തിൽ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ആളായിരുന്നെന്നും അക്ഷയ് പറഞ്ഞു.

പ്രതിദിനം കുട്ടികളുമായി അവരുടെ വിവരങ്ങൾ മാതാപിതാക്കൾ ചോദിച്ചറിയണം എന്നു പറഞ്ഞായിരുന്നു അക്ഷയ് തന്റെ അനുഭവം തുറന്നു പറയാൻ മുതിർന്നത്. മാതാപിതാക്കളോട് കുട്ടികൾക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ ഉപദ്രവിക്കുന്നവരെ തിരിച്ചറിയാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്കു മുമ്പ് സുരക്ഷാ ജീവനക്കാരിലൊരാൾ തന്റെ മകൻ ആരവിനെ അനാവശ്യമായി സ്പർശിച്ചതറിഞ്ഞ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button