കോഴിക്കോട് : വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ യുവാവ് സെല്‍ഫിയില്‍ കുടുങ്ങി. പന്നിയങ്കരയിലെ വിവാഹ വീട്ടില്‍ നിന്ന് 80 പവന്റെ സ്വര്‍ണവുമായി മുങ്ങിയ കൊടുവള്ളി പുത്തന്‍വീട്ടില്‍ മഹ്സൂസ് ഹനൂക്കാണ് പിടിയിലായത്. വിവാഹ ചടങ്ങിനിടെ യുവതികള്‍ പകര്‍ത്തിയ സെല്‍ഫിയില്‍ സ്വര്‍ണം വെച്ചിരുന്ന ബാഗിന് സമീപം ഹനൂക്ക് നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഈ ചിത്രം പ്രചരിച്ചതോടെയാണ് മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ചിത്രം കണ്ട് ഗള്‍ഫില്‍ നിന്നാണ് പ്രതിയുടെ വിലാസം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ ചെന്ന് ഫോണ്‍ നമ്പര്‍ വാങ്ങുകയും ഇതിലൂടെ ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്നുമാണ് മോഷ്ടാവിനെ പിടികൂടിയത്.
Post Your Comments